ജാനകിയുടെ ദിനചര്യകളിൽ അത്ര പതിവുള്ളതായിരുന്നില്ല തിരക്കൊഴിഞ്ഞ ഇടവേളകൾ. ഒരു ജോലിയും ചെയ്തു തീർക്കേണ്ടതായില്ലെങ്കിൽ , തന്റെ മുഷിഞ്ഞു തുടങ്ങിയ തുകൽ സഞ്ചിയും തൂക്കി , ക്യാമറയും കഴുത്തിലിട്ട് പുറത്തേക്കിറങ്ങാറായിരുന്നു അവളുടെ പതിവ്. കണ്ണിൽ കാണുന്ന കാഴ്ചകൾക്കപ്പുറമുള്ള യഥാർത്ഥ കാഴ്ചകളിലേക്ക് അവളുടെ ഉൽക്കാഴ്ച്ച അവളെ നയിച്ചു പോന്നു. ഒരു കൂട്ടം സൗഹൃദങ്ങളല്ലാതെ ,കയ്യിൽ വാരിക്കൂട്ടാൻ ഒന്നും തന്നെ സ്വന്തമായില്ലാത്ത ജാനകിയും മറ്റെല്ലാവരെയും പോലെ ഈ ലോകത്തിൽ ജീവിച്ചു. 'സർഗ്ഗാത്മകതയെ വിറ്റ് ഭക്ഷിച്ചിരുന്ന 'ജാനകിക്ക് അന്നത്തെ ദിവസം,മറ്റെല്ലാ ദിവസവും പോലെ ഒന്നായിരരുന്നില്ല. ഉറക്കമെഴുന്നേറ്റപ്പോൾ മുതൽ വല്ലാത്തൊരു മൂഡ്. മനസ്സ് അസ്വസ്ഥമാവുന്നത് പോലെ. ,എന്നാൽ അതിൽ ഒരു സുഖമുണ്ട് താനും. പ്രണയിക്കപ്പെടാൻ ആഗ്രഹം തോന്നി ജാനകിക്ക്. തന്റെ ജീവിതതിലൂടെ കയറിയിറങ്ങി പോയ പുരുഷ പുംഗന്മാർ തന്നത് പ്രണയം തന്നെ ആയിരുന്നോ എന്നു അവൾ ആശ്ചര്യപ്പെട്ടു. അവരിൽ പലരുടേയും മുഖം ഓർത്തെടുക്കാൻ തന്നെ ജാനകി ഏറെ പാടുപെട്ടു.
പതിവില്ലാതെ, ലാപ്പ്ടോപ്പ് ഓൺ ചെയ്ത് താൻ പകർത്തിയ ചിത്രങ്ങളിലൂടെ അവൾ പരതി. പിന്നെ, ലോകമാകെ വലിച്ചുകെട്ടിയ ചിലന്തിവലയിലൂടെ യാത്ര ചെയ്തൊടുക്കം 'സെക്സ് ഹോട്ട് ചാറ്റിന്റെ 'പടിവാതിലിലെത്തി ജാനകി. ചൂണ്ടുവിരൽ തന്റെ നേതൃപാടവത്തിൽ സ്വയം അഭിമാനം കൊണ്ടു. അഞ്ച് വിരലും ചേർത്ത് പിടിച്ച് ഹോട്ട് ചാറ്റ് ഓപ്ഷനിൽ വിരലമർത്തി. ''സ്വയംഭോഗത്തിനപ്പുറം ഒരു അനുഭൂതിയുണ്ട്..സോളിറ്റ്യൂഡിന്റെ എക്സ്ട്രീം പീക്കിലാണ് ഒരാള് സ്വയംഭോഗത്തിൽ ഏർപ്പെടുക'' എന്ന ജാക്സൺന്റെ( പുരുഷപുംഗന്മാരിൽ ഒരുവൻ) വാക്കുകൽ അവൾ വീണ്ടുമോർത്തു. തന്റെ സുഹൃത്തിന്റെ മാഗസിനിലേക്ക് ,'ഓൺലൈൻ രതി'യെപ്പറ്റി ഒരു ലേഖനം എഴുതി കൊടുക്കാമെന്ന് വാക്കു നൽകിയത് ജാനകിയുടെ മനസ്സിലൂടെ കടന്നു പോയി. ...
ഇത് എന്താണെന്ന് അറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം.
കൽകത്തയിലെ റെഡ് സ്ട്രീറ്റിനു മുന്നിൽ വേശ്യകൾ കാത്തു നിൽക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. സെക്സ് ചാറ്റ് റൂമുകൾ ഓൺലൈൻ വേശ്യാലയങ്ങളാണ്. ...
അല്ലാ...!!
ആലങ്കോട് ലീലാകൃഷ്ണന്റെ,’ ദാതൃകുട്ടി സ്മ്രാധ വിചാരം’
എന്ന പുസ്തകത്തില് പറയുന്നത് പോലെ “ ഒരു പെണ്ണ് ഒറ്റയ്ക്കു വിചാരിച്ചാൽ ഒരു വേശ്യ ആവാൻ ഒക്കില്ലാല്ലോ???? “ റാം അത് കൂടെക്കൂടെ പറയാറുണ്ട്..
അവൾ വേശ്യ ആക്കപ്പെടുകയാണു ചെയ്യുന്നത്. എന്നിട്ടും അവൾക്ക് മാത്രം പേരു 'വേശ്യ'...!
ദൈവമെന്നു വിളിക്കപ്പെടുന്ന ആ അദൃശ്യശക്തി ഒരു സോഷ്യലിസ്റ്റ് ആയിരുന്നിരിക്കില്ല...?അല്ലെങ്കിൽ സ്ത്രീകൾക്ക് മാത്രമായി പഴി കേൾക്കേണ്ടി വരിലായിരുന്നു ഈ സമൂഹത്തിൽ...? അല്ലാ...? സമൂഹത്തെ ആ പുള്ളിക്കാരൻ സൃഷ്ടിച്ചതല്ലല്ലോ? മുതലെടുക്കാവുന്ന ഏറ്റവും നല്ല വിൽപ്പന ചരക്കണ് മതം എന്ന് നേരത്തേ തന്നെ മനസിലാക്കിയ മനുഷ്യൻ തന്നെ സൃഷ്ടിച്ചതല്ലേ??
ഓരോന്നോർത്ത് ഒരു ചൂടു കട്ടൻ ചായയും ഫ്ലാസ്ക്കിൽ നിന്നും ഗ്ലാസിലേക്ക് പകർത്തി, അവൾ ലാപ്പ്ടോപ്പിനടുത്തേക്കെത്തി. ചാറ്റ് റൂം ആക്റ്റീവായിരിക്കുന്നു. നിമിഷങ്ങൾക്കുള്ളിൽ തന്നെ നിരവധി അഭ്യർത്ഥനകൾ അവളുടെ മുന്നിൽ അണിനിരന്നു. കൗതുകം തോന്നിയ ഒരു പേരിനു നേർക്ക് അവൾ മറുപടി അയച്ചു. "ജാനകി... അതാണെന്റെ പേര്..." പതിയെ പതിയെ പരിചയക്കേടിന്റെ അതിരുകൾ ഭേദിച്ച്, തന്നേയും കൊണ്ട് അയാൾ പറന്നുയരുന്നതായി അവൾക്ക് തോന്നി. ഫാന്റസിയുടെ ഉത്തുംഗശ്രുംഗത്തിലേക്കാണ് അയാൾ തന്നെ കൊണ്ടുപോകുന്നത്. നൂൽബന്ധമില്ലാതെ, കേവലം ദേഹത്ത് അണിഞ്ഞിരിക്കുന്ന പൂണൂലു കൊണ്ട് മാത്രമാണ് താൻ അപ്പോൾ നാണം മറച്ചിരിക്കുന്നതെന്നു അയാൾ കോൾമയിർ കൊണ്ട് പറഞ്ഞു. ഫാന്റസിയുടെ ഉത്തുംഗശ്രുംഗത്തിൽ നിന്നും അടർന്നു വീഴുന്ന നിമിഷത്തെ ഭയപ്പടോടു കൂടിയാണ് താൻ കാക്കുന്നതെന്നും ,അതിൽ താൻ വല്ലാതെ ആശങ്കപ്പെടുന്നുണ്ടെന്നും അയാൾ അവളെ അറിയിച്ചു.
വെബ്ബ് ക്യാമറ പകർന്നു തരുന്ന നയനകേളികൾക്കപ്പുറം വാക്കുകൾ കൊണ്ട് അവർ പരിരംഭണമറിഞ്ഞു. കീബോർഡിലെ അക്ഷരങ്ങളിൽ തന്റെ വിരലുകൾ പരതി നടന്നപ്പോൾ , താൻ നന്നേ വിയർക്കുന്നതായി അവൾക്ക് തോന്നി.
ഒടുവിൽ, കൊടുമുടിയിൽ നിന്നും ഉതിർന്നു വീണ് , താഴ്വാരത്തിലെ പുൽത്തകിടിയിൽ വന്നു വീണപ്പോൾ നേരം നന്നേ വൈകിയിരുന്നതായി അവൾ തിരിച്ചറിഞ്ഞു. യാത്രപറച്ചിലിന്റെ സൂചനയായി , അയാളുടെ ചുണ്ടുകളിൽ അമർത്തിചുംബിച്ച്, അയാൾ പകരം നൽകിയ പല്ലിന്റെ മൂർച്ച തന്റെ പിൻകഴുത്തിലേറ്റുവാങ്ങി, അവൾ ചാറ്റ് റൂമിൽ നിന്നും ലോഗൗട്ട് ചെയ്തു. നേരം സന്ധ്യയായിരിക്കുന്നു. ലാപ്പ്ടോപ്പിന്റെ ബാറ്ററി ചാർജ്ജും കഴിയാറായി. സോക്കറ്റിൽ പ്ലഗ്ഗ് കുത്തി , തിരികെ നടന്നപ്പോൾ മനംപുരട്ടും പോലെ തോന്നി ജാനകിക്ക്. ഹാൾമുറിയുടെ മൂലയ്ക്ക് ഉള്ള വാഷ്ബേസിനിൽ തളം കെട്ടിയ ഛർദ്ദിയിൽ ,രാവിലെ കഴിച്ച ന്യൂഡിൽസിന്റെ നേർത്ത വള്ളികൾ തളം കെട്ടി നിൽക്കുന്നത് അവൾ കണ്ടു.
പൂണൂലണിഞ്ഞ ഒരു ചെറു ഹൃദയം തന്റെ അടിവയറിനുള്ളിൽ സ്പന്ദിച്ചു തുടങ്ങിയതായും ജാനകി അപ്പോൾ തിരിച്ചറിഞ്ഞു.....!!!!!!!
*************************************************************************************
Rathri mazha nannayi....athinte nanutha thullikal ippozhum ente kanpeeliyil thangi nilkkunnu....e... rathriyude jalaka kazhchakalkkoduvil peeliyil ninnuthirnnu ennilekku cherum...... thank u
ReplyDeletekurachu nerathekkanenkilum enne mattoru lokathekku kondu pokan iyade kurippinu kazinju
ReplyDeleteexellent manju
ReplyDeleteGambheeram !
ReplyDelete