ഇന്നു ഞാൻ എന്റെ ആദ്യത്തെ ആക്രമണത്തിനു ഒരുങ്ങുന്നു.ഇനി എന്റെ ഹൃദയം ഒരു കല്ലായിരിക്കും. ജീവനു വേണ്ടി കേഴുന്ന മുഖങ്ങളെ എനിക്കു കണ്ടില്ലാന്നു നടിക്കേണ്ടി വരും.മനുഷ്യരെ പച്ചയായി കത്തിക്കേണ്ടി വരും.ആ പച്ച മാംസം കത്തിയമരുന്ന ഗന്ധത്തിൽ എനിക്കു ആനന്ദം കണ്ടെത്തെണ്ടി വരും.മുഖത്തേക്കു തെറിക്കുന്ന ചുടു ചുടു ചോര തെല്ലും അറപ്പു കൂടാതെ എനിക്കു തുടച്ചു മാറ്റേണ്ടി വരും.ഒരു പക്ഷെ പിഞ്ചു കുഞ്ഞങ്ങളെ പോലും .....
ഓരോന്നു ഓർത്തു ഞാൻ കിടക്കുകയാണു ഈ കുടുസ് മുറിയിൽ.പണ്ടു എന്നൊ ഇത് ഒരു വീട് ആയിരുന്നു.ഇവിടെ സന്തോഷങ്ങളും ,പരിഭവങ്ങളും, ഇല്ലായ്മകളും ഉണ്ടായിരുന്നിരിക്കാം.ചിറകുള്ള സ്വപ്നങ്ങൾ ഉണ്ടായിരുന്നിരിക്കാം.. ഇപ്പൊഴും ഇത് ഒരു 'വീടു' ആണു. അടച്ചു കെട്ടിയ നാലു ചുമരുകൾ... പക്ഷെ ഇപ്പൊൾ ഇവിടെ ബന്ധങ്ങൾ ഇല്ല.ബന്ധനങ്ങൾ മാത്രം.ഇവിടെ പരിഭവങ്ങൾ ഇല്ല ... സ്വന്തമെന്നു പരസ്പരം അവകാശപ്പെടാൻ ആരുമില്ല.ഇപ്പൊൾ ഇത് വെറും ഒരു 'താവളം'... അത്ര മാത്രം...!!!!!!
കയർ വരിഞ്ഞു കെട്ടിയ കട്ടിലിൽ ഓരോന്നു ഓർത്തു കിടക്കവെയാണു ആ കലണ്ടർ കണ്ണിൽപ്പെട്ടത്...വളരെ പഴയതാണു...ഏതു വർഷത്തിലെ ആണെന്നു നോക്കിയില്ല.നോക്കുവാൻ തോന്നിയില്ല. അത്ര തന്നെ....!!അതിൽ ഒരു തീയതി കരി കൊണ്ടു അടയാളപ്പെടുത്തിയിരിക്കുന്നു... ആ കലണ്ടറിന്റെ ഒത്ത മുകളിൽ എഴുതിയിരിക്കുന്ന ഒരു വാക്യം എന്റെ കണ്ണിൽപ്പെട്ടു....
"ഇൻ കുല്ലു നഫ്സിൻ ലമ്മ അ അലയ്യ
ഹാഫിസ്"
-തലയ്ക്കു മീതെ സംരക്ഷകൻ ഇല്ലാത്ത ഒരു ആത്മാവും ഈ ഭൂമിയിൽ ഇല്ലെന്നു...... വിശുദ്ധ ഖുറാനിലെ വാക്യങ്ങളാണു.....
പക്ഷെ എന്റെ കാര്യത്തിലോ??????
നിറം മങ്ങിയ ഓർമ്മകൾ മനസ്സിൽ തങ്ങി നിൽക്കുന്നുണ്ടു... അമ്മ , അച്ഛൻ ,അനിയൻ..പിന്നെ ഓർമ്മകൾ മങ്ങിയ ദിവസങ്ങൾ..പിന്നെ....പിന്നെ.....
ഞാൻ ഇവിടെയാണു.തലച്ചോറിൽ കുത്തി നിറയ്ക്കപ്പെടുന്ന പക...
ആരോടെന്നില്ലാത്ത പക....
ഇനിയും ഓർമ്മകൾ മനസ്സിലേക്കു തള്ളിക്കയറുന്നുണ്ടല്ലൊ??.. വേണ്ടാ.....എനിക്കിനിയും ഈ നൊമ്പരം താങ്ങാൻ വയ്യ...കൈകൾ വല്ലാണ്ട് വിറയ്ക്കുന്നുണ്ട്.ഇന്നെങ്കിലും ഈ നശിച്ച മയക്കുമരുന്നു ഉപയൊഗിക്കാതെ കഴിച്ചു കൂട്ടണമെന്നു കരുതിയതാണു..... പക്ഷെ......
ഹാവൂ.....
ആശ്വാസം....ആശ്വാസം....ആശ്വാസം....!!!
അത് എന്റെ രക്തത്തിലേക്കു ഇറങ്ങുന്ന പോലെ...മഞ്ഞു കട്ടയിൽ ചുട്ടുപ്പഴുത്ത ആണി തറയ്ക്കും പോലെ...
ഓർമ്മകൾ...ഓർമ്മകൾ..ഓർമ്മകൾ..
ഹെയ്... ഉഠൊനാ...ക്യാ...യെ സൊനെ കാ സമയ് ഹെ????
ആരുടെയൊ പരുക്കൻ കൈകള്‍ കവിളത്തു വീണ്ടും വീണ്ടും തട്ടുന്നു....
കണ്ണുകൾ പാതിയെ തുറന്നുള്ളു.... വെയിലരിച്ചു കയറുന്നതു കൊണ്ട് എനിക്കു അങ്ങൊട്ടു നനോക്കാൻ ആവുന്നതെയില്ല.....മെല്ലെ എഴുന്നെറ്റു ഇരുന്നു...
ഓഹ്...
ഇത് അയാളാണു...എന്നെ ഇങ്ങൊട്ടു 'ആനയിച്ച' ആ ആൾ.....
എന്നെപ്പൊലെ എത്രയൊ പേരെ..? ബാല്യത്തിന്റെ നൈർമല്യം വിട്ടു മാറും മുൻപ് തന്നെ...
കഴിഞ്ഞ ദിവസവും അവൻ ഇവിടെ ഒരു കുട്ടിയെ കൊണ്ടു വന്നിരുന്നു..കേരളത്തിൽ നിന്നാണത്രെ..ഏകദേശം എട്ടു ഒൻപതു വയസ്സു പ്രായമെ വരൂ...അവന്റെ മുഖത്തെ നിഷ്കളങ്കത ഇനിയും വിട്ടുമാറിയിട്ടില്ല....ഇനിയിപ്പൊ..അവനിലും ക്രൂരതയും പകയും വളർത്തിയെടുക്കാൻ ആവും അവരുടെ ശ്രസ്വന്തം മനസ്സാക്ഷിയെ പോലും പണത്തിനു വേണ്ടി വിൽക്കുന്ന ആളാണു ആ മനുഷ്യൻ..പുച്ഛം തോന്നുന്നു അയാളുടെ കീഴാളനായി ജീവിക്കെണ്ടി വന്ന ഗതികേടു ഓർത്തു...പക്ഷെ എങ്ങോട്ട് പോവാൻ ?തിരിച്ചറിവു വരുന്നതിനു മുൻപ് തന്നെ ഇവിടെ പെട്ടു പൊയതല്ലെ ? ഒരിക്കൽ അകപ്പെട്ടാൽ പിന്നെ രക്ഷപ്പെടുക അസാധ്യം..
അയാൾ....
സഹജീവിയെ സ്നേഹിക്കാൻ അറിയാത്തവൻ..ഒരു ജീവിയെപ്പൊലും വേദനിപ്പിക്കാൻ അറിയാതിരുന്ന എന്നെപ്പോലും ഈ അവസ്ഥയിൽ എത്തിച്ചവൻ.പണത്തെ മാത്രം സ്നേഹിക്കുന്നവൻ.അയാൾ തന്നെ ആവും എന്നെയും എന്റെ വീട്ടിൽ നിന്നും അടർത്തിയെടുത്തതു...?എന്റെ അമ്മ എന്നെ ഓർത്തു ഇന്നും കരയുന്നുണ്ടാവും...
പക്ഷെ..
എനിക്ക്..എനിക്കിനി എത്രയോ അമ്മമാരെ കരയിക്കെണ്ടി വരും...കണ്ണീരിലാഴ്ത്തേണ്ടി വരും...
അമ്മമാരേ....
നിങ്ങളോടു ഒരു വാക്ക്...
"ഞാൻ ഒരു തീവ്രവാദി...നിങ്ങളുടെ മകന്റെയൊ മകളുടെയൊ ഒക്കെ ജീവൻ എടുത്തേക്കാവുന്ന ഒരു പ്രതിശ്രുത കൊലയാളി....... പച്ചമാംസവും ചുടുചോരയും കണ്ടു മനം മടുക്കേണ്ടവൻ..സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും അർത്ഥം ഗ്രഹിച്ചിട്ടും അത് അറിയില്ലാന്നു നടിക്കേണ്ടവൻ... സുരക്ഷിതത്വം എന്ത് എന്നു അറിഞ്ഞിട്ടില്ലാത്തവൻ...
പക്ഷെ........, പക്ഷെ....
ഒരിക്കൽ എനിക്കും ഒരു ലോകമുണ്ടായിരുന്നു...,അവിടെ അമ്മിഞ്ഞ പാലിന്റെ മധുരം ഉണ്ടായിരുന്നു..
അച്ഛന്റെ വാത്സല്യവും അനിയന്റെ കുസൃതികളും ഒക്കെ ഉണ്ടായിരുന്നു..
"ശപിക്കരുതേ ഈ പാഴ്ജന്മത്തെ......
*************
എന്നെപ്പോലെ പലരും ഉണ്ട് ഇവിടെ...
വീടിനു വേണ്ടി,വീട്ടുകാർക്കു വേണ്ടി സ്വന്തം ജീവനെ ലേലം ചെയ്തു ഈ കൂട്ടത്തിൽ വന്നു ചേർന്നവർ..
എന്റെ കണ്ണുകൾ എങ്ങും തിരയുകയാണ് അവനെ... അവൻ... .എന്റെ... അമർ....
അവൻ ഇവിടെ വന്നിട്ട് നാളുകളൾ ഏറെ ആയി..
പ്രായത്തിൽ എന്നെക്കാൾ ഇളയതാണവൻ... വേർപെട്ടു പോയ അനിയനെ പോലെ ആണ് അവൻ എനിക്ക്.. അവൻ എന്നും പറയാറുണ്ട് അവന്റെ കുഞ്ഞുപെങ്ങളെപ്പറ്റി..... ഇത് വരെ പതിനാറു തികഞ്ഞിട്ടില്ല... അവൾക്ക്... പക്ഷെ അവളുടെ കല്യാണം തീരുമാനിച്ചിരിക്കുകയാണ്. .. അവൻ ഇല്ലാതെ ആയാലും അവൾക്കും വേണ്ടെ ഒരു ജീവിതം?സ്വന്തമെന്നു പറയാൻ അവളും അകന്ന ബന്ധത്തിൽ ഒരു മുത്തശ്ശനും മാത്രമേ അവനു ആകെ ഉള്ളു... ഒരു തീവ്രവാദിക്ക് മരണം എന്നാൽ എത്തിച്ചേരാൻ വൈകുന്ന ഒരു വിരുന്നുകാരൻ മാത്രമാണ്... അടുത്ത നിമിഷത്തിൽ അവൻ എത്തിച്ചേർന്നേക്കും... പക്ഷെ അവളെ കല്യാണം കഴിക്കുന്നതൊരു കിഴവനാണ്... പെൺ ശരീരങ്ങളോട് ഇനിയും മടുപ്പ് തോന്നിയിട്ടില്ലാത്ത ഒരു വൃത്തികെട്ട മനുഷ്യജന്മത്തെയാവാം,ഇനി അവൾ സ്നേഹിക്കേണ്ടി വരിക...
അല്ലാ...? ഒരു തീവ്രവാദിയുടെ കൂടെപ്പിറപ്പിനെ ,നല്ല മനസ്സോട് കൂടി ആരും വേൽക്കില്ലാല്ലൊ?
കല്യാണത്തിനുള്ള പണം കണ്ടെത്താൻ വേറെ മാർഗ്ഗമില്ലാതെ വന്നപ്പോൾ അവൻ..ഇന്നത്തെ ആക്രമണത്തിനു പോകാനുള്ള അവസരം അവൻ ചോദിച്ചു വാങ്ങി.... വേണ്ടിയിരുന്നോ അമർ ഇത്? !!!
ഇന്ന് അവന്റെ അവസാന ദിവസം ആണ് ഈ ലോകത്തിൽ...ഈ മണ്ണിൽ...
ഇനി ആർക്കും ഈ ദുരവസ്ഥ വരരുതേ....
അടുത്ത നിമിഷത്തിൽ മരണമാണെന്നറിഞ്ഞു കൊണ്ട് ജീവിക്കുക...ആ ഒരു നിമിഷത്തിൽ അവന്റെ മനസ്സിൽ എന്തെല്ലാം ചിന്തകലാണുണ്ടാവുക ??????
ഹാ...
അവൻ വരുന്നുണ്ട്...ഒരു നേർത്ത പുഞ്ചിരിയും സമ്മാനിച്ച്,എന്റെ അടുത്ത് വന്നിരുന്നു...അവന്റെ.. അവന്റെ..,കണ്ണുകളിലേക്കു നോക്കിയപ്പോൾ എന്റെ ഹൃദയം ഒന്നു പിടഞ്ഞു... അവന്റെ കണ്ണുകനിറഞ്ഞിരിക്കുന്നു.. നിനക്കിനിയും ജീവിക്കണമെന്നുണ്ടെന്നു എനിക്കറിയാം അമർ...
പക്ഷെ...?
ഒന്നും സംസാരിച്ചില്ല ഞങ്ങൾ തമ്മിൽ...പക്ഷെ.. ഉള്ളു കൊണ്ട് ഞങ്ങൾ ഒത്തിരി സംവദിച്ചു... അവന്റെ അവസ്ഥ്... അത് എന്തായിരിക്കുമെന്നു...,എനിക്ക് അവന്റെ ഹൃദയത്തെ തൊട്ടറിയാം....ഒരു പക്ഷെ... നിങ്ങൾക്കാർക്കും അത് ആയേക്കില്ല.....
ഒരു ശത്രുതയും ഇല്ലാത്ത ഒരു കൂട്ടം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെന്ന് ഇന്ന് അവൻ സ്വയം' പൊട്ടിത്തെറിക്കും.. എന്റെ അമർ.. നിന്റെ പേരിനെ നീ അന്വർത്ഥമാക്കും... നീ മരിക്കില്ല... ജീവിക്കും.. ഒരു പക്ഷെ നിരവധി പേരെ ചുട്ടു കൊന്ന ഒരു ചാവേറെന്ന പേരിൽ എങ്കിലും....
************************
ഇല്ല....ഇനിയും ഈ പാപത്തിൽ പങ്കു ചേരാൻ എനിക്ക് വയ്യ.. തീവ്രവാദം പ്രചരിപ്പിക്കുന്ന ഓരോ മനുഷ്യനും ഒന്ന് മനസിലാക്കിയിരുന്നെങ്കിൽ....,ഈ ലോകം സ്നേഹിക്കാൻ വേണ്ടി മാത്രമുള്ളതാണെന്ന്...! മതം മനുഷ്യമനസ്സുകളെ അറുത്തു മുറിക്കാനുള്ളതല്ലെന്ന്... അത് ഒരു വിശ്വാസം മാത്രമായി കണ്ട്..,അന്യനെ സ്നേഹിക്കാൻ പഠിച്ചിരുന്നെങ്കിൽ....?
സ്നേഹത്തിൽ അത് ഒരു അളവുകോലായി മാറാതിരുന്നെങ്കിൽ...?നമ്മളുടെ രക്തം എല്ലാം ഒന്നാണെന്നു തിരിച്ചറിഞ്ഞിരുന്നെങ്കിൽ...? ഈശ്വരാ...!!!
ഇല്ല....!! ഞാൻ.. ഞാൻ ഈ ആക്രമണത്തിനില്ല.... ഇല്ല.. ഞാൻ ആരേയും കൊല്ലില്ല... ആരുടെയും ശാപത്തിനിരയാവാൻ എനിക്കിനി വയ്യ....
അതെ.....!!
ഞാൻ അങ്ങോട്ട് മടങ്ങുകയാണ്.. എനിക്ക് മീതെ ഉള്ള ആ സംരക്ഷകന്റെ അടുത്തേക്ക്..നിഷ്കളങ്കരായ ജീവനുകളെ കൊന്നൊടുക്കുന്നതിനെക്കാൾ എത്രയോ പുണ്യമാണ്. എന്റെ ഈ നശിച്ച ജന്മം ബലി കൊടുത്താൽ കിട്ടുക....?
ആ വരികളോർത്ത് മയങ്ങുവാൻ പോവുകയാണു ഞാൻ .. എന്നെന്നേക്കുമായി....
ഒരു നുള്ള് .... ഒരു നുള്ള്... പൊട്ടാസ്യം സയനൈഡിന്റെ സഹായത്തോടെ....
- "ഇൻ കുല്ലു നഫ്സിൻ ലമ്മ അ അലയ്യ ഹാഫിസ്"-.... അതെ.. !!! മീതെ സംരക്ഷകൻ ഇല്ലാത്ത ഒരു ആത്മാവും ഈ ഭൂമിയിലില്ല....!!
******************
കഥയിലെ ആശയം നന്നായി തോന്നി.. മാത്രമല്ല.. കഥയുടെ ആദ്യഭാഗങ്ങള്‍ ഔട്ട്സ്റ്റാണ്ടിംഗ് ആയിരുന്നു.. പക്ഷെ ഇടക്ക് എവിടെയോ വച്ച് കഥകാരിക്ക് എഴുത്ത് കൈവിട്ടു പോയി എന്ന് തോന്നുന്ന രീതിയിലാണ് കഥ നീങ്ങുന്നത്.. എഴുപതുകളില്‍ മലയാള സിനിമയിലെ മുസ്ലിം കഥാപാത്രങ്ങളുടെ ശീലവൈകൃതങ്ങളെ ഓര്‍മിപ്പിക്കുന്ന അടയാളങ്ങളാണ് ഈ കഥയിലൂടെയും പറയാന്‍ ശ്രമിക്കുന്നത്. മാത്രമല്ല കഥാഗതിയില്‍ ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു വിരസമായി തീര്‍ന്ന ചില ക്ലിഷെകള്‍ അതെ പടി പകര്‍ത്തി വച്ചിട്ടുണ്ട്.. പക്ഷെ ഇങ്ങിനെയൊക്കെ ആണെങ്കിലും, കഥ നല്ല ഒരു സന്ദേശം നല്കി കൊണ്ടാണ് അവസാനിപ്പിക്കുന്നത്..
ReplyDeleteഭാവുകങ്ങള്‍..
"ഇൻ കുല്ലു നഫ്സിൻ ലമ്മ അ അലയ്യ ഹാഫിസ്"
ReplyDeleteമനസ്സ് ആർദ്രം !