നടന്നൊടുക്കം പുഴക്കരയിലെത്തുമ്പോഴേക്കും നിലാവുദിച്ചിരുന്നു.പടിക്കെട്ടുകൾക്ക് അല്പം അകലെയായുള്ള കൈവരിയിൽ അയാൾ ആകാശത്തേക്ക് കണ്ണും നട്ട് കിടന്നു. പഴങ്കഥയിലെ മരംവെട്ടുകാരനെയും അയാളുടെ നഷ്ടപ്പെട്ട കോടാലിക്ക് പകരം സ്വർണ്ണ കോടാലി നൽകിയ വനദേവതയും അയാൾ സ്വപനം കണ്ടു. സ്വപ്‌നങ്ങൾ പുതച്ച് പുഴയുടെ മാറിൽ അയാൾ ചുരുണ്ടുകൂടി .
മൂന്നാം പക്കം കരയ്ക്കടിഞ്ഞ അയാളുടെ ചെവിയിൽ ഒരു പരൽ മീൻ ഒളിച്ചിരുന്നു.
ആരാലും 'ടാഗ്' ചെയ്യപ്പെടാത്ത മൃതശരീരമായി അയാൾ പിറ്റേന്നത്തെ പത്രത്തിലെ ചരമക്കോളത്തിന്റെ ഒരു കോണിൽ ഒതുങ്ങിക്കിടന്നു.
*ജനിച്ചിട്ടില്ലാത്തവൻ
