പുരുഷന്റെ ഗർവ്വിന്റെ ഉയരങ്ങൾക്ക് ,സ്ത്രീയുടെ
മനസ്സാഴങ്ങളോളം , അടിത്തട്ടിനോളം എത്താനുള്ള ഉയരമുണ്ടോ..? പ്രകൃതിക്കും
പുരുഷനുമിടയിൽ അങ്ങനെയെത്രയെത്ര പൊരുത്തങ്ങൾ , വൈരുദ്ധ്യങ്ങൾ..!
ബന്ധങ്ങൾ എന്തിനോടും ഏതിനോടുമാകട്ടെ , ബന്ധപെട്ടതൊക്കെ പരസ്പര പൂരകങ്ങളാണെന്ന തിരിച്ചറിവ് നമുക്കെന്നാണുണ്ടാവുക?
മണ്ണിന്റെ മനസറിഞ്ഞവനേ , പെണ്ണിന്റെ മനസ്സറിയാനൊക്കൂ.സ്നേഹം പ്രകൃതിയാണ്.സ്നേഹം ഭൂമി തന്നെയാണെന്ന തിരിച്ചറിവുണ്ടാകും വരെ, നാമെന്തെല്ലമോ തേടിക്കൊണ്ടിരിക്കും.തേടുന്നത് എന്തെന്നറിയാതെ ഒരു തേടൽ.സ്നേഹത്തിന്റെ പര്യായങ്ങൾക്ക് മുൻപിൽ ഒരു പകച്ചുനിൽപ്പ് .
സ്ത്രീ പുരുഷ ബന്ധങ്ങളിലെ അടിയൊഴുക്കുകൾ പ്രകൃതിക്കും മനുഷ്യനുമിടയിലെ അനിർവചനീയമായ ബന്ധവുമായി ചേർത്ത് വായിക്കുകയാണ് 'ഒരാൾപൊക്കം'.
നായികാ കഥാപാത്രമായ 'മായ' എന്ന പേരിന്റെ സാധ്യതകൾ നന്നായി ഉപയോഗിച്ചിരിക്കുന്നു ഈ ചിത്രം. 'ഇല്യൂഷൻ ' അഥവാ ഭ്രമം എന്ന ഭാവത്തിനു എന്നും അർഹയാണ് സ്ത്രീയും പ്രകൃതിയും.അത് ഉദ്യോധിപ്പിക്കുന്ന ചില തോന്നലുകൾ കഥാപാത്രങ്ങളുടെ പേരുകളുമായും ഇണങ്ങിച്ചേരുന്നു.മഹേന്ദ്രൻ എന്ന നായക കഥാപാത്രത്തെ പരിശോധിക്കാം.പൗരുഷ്ത്തിന്റെ മൂർത്തീ ഭാവമായി വിശേഷിപ്പിക്കപ്പെടുന്ന പരമശിവന്റെ പര്യായമായി മഹേന്ദ്രനെ വായിക്കാൻ കഴിയുന്നിടത്ത് , ഒരാൾപ്പൊക്കം കൂടുതൽ ചിന്തകളിലേക്ക് വെളിച്ചം വീശുന്നു.
കേദാർനാഥിലെ ദുരന്തത്തിൽ പ്രകൃതി അവശേഷിപ്പിച്ചവ , ചിന്തകളെ വീണ്ടും ശക്തമാകുന്നു.
അയാർത്ഥമായ ഒരു പശ്ചാത്തലത്തിലൂടെ മുന്നോട്ടു പോകുന്ന കഥ, മനുഷ്യന്റെ സ്വാർത്ഥതയുടെ പരിണിത ഫലങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ്.തന്റെ ആത്മത്തെ തിരയുന്ന മനുഷ്യൻ എത്തിച്ചേരുന്നത്, പരമമായ ചില തിരിച്ചരിവുകളിലേക്കാണ്.
ബോധപൂർവ്വം സൃഷ്ട്ടിച്ച ചില 'ഫ്രെയിമുകൾ' സിനിമ വിട്ടിറങ്ങിയാലും ബോധമണ്ഡലത്തെ ചോദ്യം ചെയ്തുകൊണ്ടേയിരിക്കും.
പ്രകാശ് ബാരെ , തമിഴ് സാഹിത്യകാരി മീന കന്തസ്വാമി എന്നിവരാണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. പ്രശസ്ത മാധ്യമപ്രവർത്തകൻ വെങ്കിടെഷ് രാമകൃഷ്ണനും ചിത്രത്തിൽ ശ്രദ്ധെയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സനൽ കുമാർ ശശിധരൻ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിൽ , ഇന്ദ്രജിത്തിന്റെ ഛായാഗ്രഹണവും എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണ്.ടി .കൃഷ്ണനുണ്ണിയുടെ ശബ്ദമിശ്രണവും ചിത്രത്തിന്റെ ആസ്വാദ്യകത വർദ്ധിപ്പിക്കുന്നു.
സിനിമയെ അത്യന്തം ഗൌരവമായി ആസ്വദിക്കുകയും പഠിക്കുകയും ചെയ്യുന്ന സിനിമ പ്രേമികളുടെ കൂട്ടായ്മ ആയ 'കാഴ്ച ചലച്ചിത്ര വേദി' ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് .
പ്രശസ്ത ചലച്ചിത്രകാരാൻ ജോണ്‍ എബ്രഹാം തുടക്കം കുറിച്ച 'പീപ്പിൾസ് സിനിമ' എന്ന ആശയത്തിൽ നിന്നും ഊർജ്ജം ഉൾകൊണ്ട് നിർമ്മിച്ച ഈ ചിത്രം , ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് കേരള ഘടകം ഏർപ്പെടുത്തിയ , സംവിധാന മികവിനുള്ള , പതിനേഴാമത് ജോണ്‍ എബ്രഹാം പുരസ്കാരത്തിനും അർഹമായതോടെ ചിത്രത്തിന്റെ പ്രസക്തി ഏറുന്നു .
പരസ്പരം സ്നേഹാവകാശങ്ങൾ പങ്കുവെയ്ക്കാതെ നാം നമ്മിലേക്ക് ചുരുങ്ങിയെന്നാലും , അദൃശ്യമായ ഒരു നേർത്തനൂലിനാൽ അത് നമ്മെ തമ്മിൽ ബന്ധിപ്പിക്കുന്നു എന്നാ തിരിച്ചറിവ് നമുക്ക് ഇനിയും ഉണ്ടായിട്ടില്ല.
മഹേന്ദ്രനും മായയ്ക്കുമിടയിൽ സംഭവിക്കുന്നതെന്തും സ്ത്രീക്കും പ്രകൃതികുമിടയിലും പ്രയുക്തമാണ്.
ഒരാൾപൊക്കം വ്യത്യസ്തമാകുന്നതും വിജയിക്കുന്നതും അത് സ്ത്രീയെയും പ്രകൃതിയെയും ഒരുമിച്ച് ചേർത്ത് വായിക്കുന്നിടത്താണ് .
കൂടുതൽ വിശകലങ്ങളിലേക്ക് കടക്കുമ്പോൾ 'ഒരാൾപൊക്കത്തിന്റെ' ഉയരം കൂടിക്കൂടി വരുന്നു..