Wednesday, November 30, 2011

ആരാച്ചാര്‍....?

അമര്‍ഷത്തോടെ remote- ല്‍ വിരല്‍ അമര്‍ത്തി t v ഓഫ്‌ ചെയ്തു. ഇന്ന് താന്‍ വല്ലാതെ അസ്വസ്തയാണ്.. t v-ല്‍ ഒക്കെ ആ മഹാ ദുരന്തത്തിന്റെ വേദനിപിക്കുന്ന visuals മാത്രം...ചര്‍ച്ചകളും മറ്റും മുറ പോലെ നടക്കുന്നുണ്ട്..എല്ലാവരും കുട്ടപെടുതുന്നത് തന്നെ മാത്രം..സഖ്യം ചേര്‍ന്നിരുന്ന കക്ഷികള്‍ ഒക്കെയും തന്റെ നേര്‍ക്ക്‌ തന്നെയാണ് വിരല്‍ ചൂണ്ടുന്നത്...കണ്ണടച്ച് ഇരുടാക്കി sofa -ലേക്ക് ചാഞ്ഞിരുന്നു....വല്ലാത്ത ഒരു ആശ്വാസം തോന്നുന്നു...പക്ഷെ...?എത്ര നേരം തനിക് ഇങ്ങനെ കണ്ണടച് ഇരുട്ടാക്കാനവും? പെട്ടന്ന് എവടെ നിന്നോ ഒരു കുഞ്ഞിന്റെ കരച്ചില്‍ കാതുകളില്‍ വന്നലച്ചു...ക്രമേണ കരച്ചില്‍ ലമുരകള്‍ക്ക് വഴി മാറി..ഒട്ടേറെ പേര്‍ അലറി കരയുകയാണ് തന്റെ കാതുകളില്‍...അസഹിസ്നാതയോടെ കണ്ണുകള്‍ തുറന്നു..."ഇല്ല ..അപ്പോളും അലമുറകള്‍ തന്നെ വിട്ട അകന്നിടില്ല...ചുറ്റും കുറെ ഏറെ തുണിക്കെട്ടുകള്‍ വട്ടമിട്ടു പറക്കുന്നു..അവര്‍ എല്ലാം കരയുകയാണ്...കണ്ണില്‍ നിന്നും രക്തമാണ് ഒഴുക്കുന്നത്...അത്ഭുതവും ഭയവും കൂറി നില്‍ക്കുന്ന എനെ നോക്കി ശാപവാകുകള്‍ പുലംബുന്നുണ്ടായിരുന്നു അവര്‍...തമിഴ് അല്ല അവര്‍ പറയുന്നത്..പക്ഷെ താന്നിക് മനസിലാവുന്നുണ്ട് അവര്‍ പറയുന്നത് ഒക്കെയും...അല്ലെങ്കിലും...പ്രണയത്തിനും ദുരന്തത്തിനും സന്തോഷടിനും ഒന്നും ഭാഷ ഇല്ലാലോ..?"എന്ത് ഉത്തരം പറയണം യെന്നു അറിയാതെ തല കുനിച്ചു നിന്ന എന്റെ മേല്‍ ആരുടെയോ തന്നുത കൈയ്യുകള്‍ വന്നു തൊട്ടു...ഒരു കുഞ്ഞു പെണ്‍കുട്ടി ആണ്....എന്റെ നേര്‍ക്ക്‌ നോക്കി അവള്‍ പുഞ്ചിരിച്ചു....പക്ഷെ എനിക്ക് ആ പുഞ്ചിരി സ്വീകരിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല.....ദുഖബാരതോടെയും കുട്ടബോധതോടെയും മുഖം കുനിച്ചു നിന്ന എന്നോടായി അവള്‍ പറഞ്ഞു...."വിഷമിക്കേണ്ട...ഈ കുട്ടപെടുതലുകളില്‍ ഒന്നും അര്‍ഥം ഇല്ലെന്നു ഞങ്ങള്‍ക്ക് നന്നായി അറിയാം...പക്ഷെ ജീവിക്കാന്‍ വല്ലാതെ ആഗ്രഹിചിരുന്നവര്‍ ആയിരുന്നു ഞാങ്ങലോക്കെയും...കിഴക്ക് നിന്നും ഒഴുകി വന്ന ആ വെള്ളത്തിന്റെ നേര്‍ക്ക്‌ ഒരിക്കലെ നോക്കുവാന്‍ ആയുള്ളൂ.... അപ്പോളേക്കും ഞങ്ങള്‍ ഒക്കെയും കടലിന്റെ അടിത്തട്ടിലേക്ക് എടുതെരിയപെട്ടിരുന്നു....



കടലോള്‍ എങ്ങും കുമിളകള്‍ മാത്രമായിരുന്നു...ഞങ്ങളുടെ ശ്വാസം ശരീരത്തില്‍ നിന്നും വേര്പെട്ടപോള്‍ ഉണ്ടായ കുമിളകള്‍ മാത്രം..." ഹാ.. !!൧ ഇന്ന് ഞങ്ങളുടെ നാട് ഒരു ഓര്‍മയാണ്...ഒരു തരത്തില്‍ പറഞ്ഞാല്‍ കേരളം രണ്ടായി 'വിഭാജിക്കപെട്ടിരിക്കുന്നു...'
വിധി തന്നെ ആവും......
പക്ഷെ ഒന്ന് ചൂടിചോട്ടെ അമ്മാ നിങ്ങളോട്....????????"


"ഒരു പ്രസ്താവനയില്‍ അല്ലെങ്കില്‍ നിങ്ങളുടെ ഒരു ഒപ്പ് കൊണ്ട് പരിഹരിക്കാമായിരുന്ന ഒരു പ്രശ്നം ആയിരുന്നില്ലേ ഇത്? ? " അങ്ങനെ ആയിരുന്നു എങ്കില്‍ ഞങ്ങളുടെ സ്വപ്നങ്ങളും ഇന്ന് ഈ ഭൂമുഖത് ഉണ്ടായിരുന്നെന്നെ...""

എന്തിനു എന്നൊരു ചോദ്യം അവളുടെ നോട്ടത്തില്‍ ഉണ്ടായിരുന്നു...ഇല്ല.. എനിക്ക് ആ നോട്ടത്തെ ചെറുക്കാന്‍ ആവുന്നില്ല...ഞാന്‍ ഉറക്കെ അലറാന്‍ ശ്രമിച്ചു.. ഇല്ല ശബ്ദം പുറത്തേക്കു വരുന്നില്‍......



വല്ലാതെ ഒരു അലര്‍ച്ചയോടെ ഞ്ഞാന്‍ ഞെട്ടി ഉണര്‍ന്നു....ഹാ? അതൊരു സ്വപ്നമായിരൂന്നൊ..? ഒരു ദുസ്വപ്നം..? ഞാന്‍ തന്നെ ദുഷിപ്പിച്ച ഒരു സ്വപ്നം..?



അപ്പള്‍ തന്നെ ആ വീട്ടില്‍ നിന്നും ഒരു കാര്‍ പുറത്തേക്കു ചീരിപാഞ്ഞു പോയി....

ഒരു പത്രസംമെലനതിനു......
അതെ....!! 120 അടിയായി മുല്ലപെരിയാരിലെ ജലനിരപ്പ്‌ കുറിക്കാന്‍ തമിഴ് നാടും തയ്യാറാണ്....!!!

അതെ..!

ചിലപ്പോള്‍ ചില സ്വപ്നങ്ങള്‍ക്ക് ചരിത്രം തന്നെ മാറി മറിക്കാന്‍ ആവും........!!!!!!!

Monday, October 31, 2011

ഞാന്‍ രാത്രിമഴ....കടലിന്റെ സ്വന്തം രാത്രിമഴ...

ശ്വാസ വേഗങ്ങളില്‍ നിന്നില്‍ ഉയര്‍ന്നു താണ കിതപ്പുകള്‍ എനിക്ക് പരിചിതമാണ്....

വികാര തീവ്രതയില്‍ , പെയ്തിറങ്ങിയ എന്നെ നെഞ്ജോദ് ചേര്‍ത്ത്,അന്ന് നീ നിര്‍വൃതിയില്‍ ആണ്ടു..

നേര്ത്തതും ശുഷ്കവും ആയ എന്റെ മുടിയിഴകള്‍
നിന്റെ ഓളങ്ങളില്‍ അലിഞ്ഞു ഇല്ലാതെയായി...

അനിയന്ത്രിതമായ ആവേശത്താല്‍ എന്റെ മുടിയിഴകളില്‍ നീ അമര്ത്തി ചുംബിച്ചു..

പെയ്തു പെയതോടുക്കം എന്നിക് സമ്മാനിക്കാന്‍ കരുതിയ സിന്ധൂര സൂര്യനെ പിന്നെയും എന്തെ നീ നിന്റെ ഉള്ളിലേക്ക് തന്നെ ആവാഹിച്ചു?

എനിക്കറിയാം.......

നിന്നിലെ പകലിന്റെ അന്ത്യത്തിന് സാകഷ്യം പറയാനെത്തിയ ഒരു രാത്രിമഴ ആയിരുന്നുവല്ലോ ഞാന്‍..?

പകലിന്റെ വര്നഷബളിമയില്‍ എന്റെ കന്നെരിനെ കാര്മെഖകെട്ടുകലായി കാറ്റില്‍ പറത്തി, ഒടുക്കം രാത്രിയുടെ അന്ത്യ യാമം വരെയും നിന്നിലേക് നിറഞ്ഞു പെയുന്ന രാത്രിമാഴയാണ് അന്നും ,ഇന്നും എന്നും ഞാന്‍....


ഒരു തേവിടിശ്ശിയുടെ ശ്രിംഗാര ചലനങ്ങളോടെ പെയ്തിറങ്ങുന്ന , ഞാന്‍ യെന്ന ഈ രാത്രി മഴയെ ,കാമാസക്തി കെട്ടടങ്ങിയ ഒരുവന്റെ ആലസ്യടോടെ ആവാം എന്ന് നീ നോക്കി കാണുക..?

ഒരു സിന്ധൂര സൂര്യനെയും പകരം വെച്ച് നീട്ടാതെ, എനെ കവര്‍ന്ന കാമാതുരനായ പുഴയോടാണ് എന്നിക് ഏറെ ആദരം.....
എങ്കിലും..

പക്ഷെ..

സൂര്യ ഹൃദയം പകരം കിട്ടും എന്നതിനാല്‍ അല്ല നിന്നക്ക് ഞാന്‍ കീഴ്പെട്ടത്...

രാവിന്റെ ഏതൊക്കെയോ
യാമങ്ങളില്‍ ,നിന്റെ ഓല കയ്യുകലാല്‍ താളം പിടിച്ചു എന്നെ നീ ഉറക്കിയിരുന്ന 'നീലാംബരി'ക്ക് അതിനോടകം ഞാനാം ഈ രാത്രിമഴ അത്ര ഏറെ അടിമപെട്ടിരുന്നു.....

അതെ...

ക്രൂരമായ നിന്റെ വാത്സല്യത്തിന്റെ തടവുകാരി ആയിരുന്നു യെന്നും ഞാന്‍...........

Tuesday, October 18, 2011

എത്രയും പ്രിയപ്പെട്ട എന്റെ പരേതനു...

എത്രയും പ്രിയപ്പെട്ട എന്റെ പരേതനു...
ഇന്നലെ എന്റെ ഉള്ളില്‍ നിന്റെ...നിന്റെ ഓര്‍മകളുടെ ശവദാഹം ആയിരുന്നു....നിന്റെ ആ മരണത്തിന്റെ ആലസ്യതിലായിരുന്നതിനാലാവാം...,എപ്പോഴാണ് നീ എന്നെ വേര്‍പെട്ടു അകന്നത് എന്ന് അറിയില്ലാ..
നിന്റെത് തികച്ചുമൊരു സുഖമരണം തന്നെ ആയിരുന്നു... അസുഖം ബാധിച്ചത് എനിക്കും പിന്നെ നിന്നെ സ്നേഹിച്ചിരുന്ന മറ്റു പല ഹൃദയങ്ങല്കുമായിരുന്നുവല്ലോ...? ഈ വരുന്ന അമാവസിയിലാണ് നിന്റെ സഞ്ചയനം...
നിന്റെ ഓര്‍മ്മകള്‍ ഒരു പിടി ചാരമായി മാറിയെങ്കിലും...
കത്തിയമാരാതെ അവശേഷിക്കുന്നവയെ കൂടി അന്ന് ഞാന്‍ പുരംതള്ളും..ഒരു ചെറിയ കുടത്തിന്റെ മണ്‍ഭിത്തിയുടെ സംരക്ഷണത്തില്‍ നിന്നെ കടലിലേക്ക് ഞാന്‍ ഇറക്കി വിടും.. ചുവന്ന പട്ടിന്റെ മേല്‍കൂര എന്നും നിന്നെ നിന്നെ സംരക്ഷിക്കുന്നുണ്ടാവും..
ഓളങ്ങളുടെ ലാളന ഏറ്റു നീ എങ്ങനെ ഒഴുകി അകലും..
പിണ്ടി അടിയന്തിരത്തിന് നിനക്കുള്ള 'മോക്ഷക്രിയകള്‍'
എന്റെ ഉള്ളില്‍ അരങ്ങേറും..
പക്ഷെ ഒരു സംശയം..?????
നിനക്ക് എന്നില്‍ നിന്നോ , അതോ എനിക്ക് നിന്നില്‍ നിന്നുമോ..? ആര്‍ക്കു ആരില്‍ നിന്നുമായിരുന്നു മോക്ഷം
നേടെണ്ടിയിരുന്നത്...?ആണ്ടു തോറും ബലി കാക്കയായി നിന്റെ ഓര്‍മ്മകള്‍ വീണ്ടും എന്നെ കൊതി പറിക്കുവാന്‍ എത്തും ...എന്നിട്ടും ...വീണ്ടും നിന്റെ ഓര്‍മ്മകള്‍ എന്നെ വേട്ടയാടുമെങ്കില്‍ ഒരു ആണിയിലോ, ഒരു മന്ത്രവാദ ചരടിലോ ബന്ധിച് ഒതുക്കും നിന്നെ ഞാന്‍ ...പിന്നെ നിന്റെത് എന്ന് പറയുവാന്‍ എന്റെ പക്കല്‍ ആകെയുള്ള ആ നിറം മങ്ങിയ ചിത്രത്തില്‍ ഒരു മാല ചാര്‍ത്തും ...പിന്നെ.. നീ ഇരുട്ടില്‍ ആണ്ടു പോവാതിരിക്കാന്‍ ചുവട്ടില ഒരു തിരി വെളിച്ചവും..
ദര്ഭയില്‍ പറ്റികൂടിയ എള്ളും പൂവും ഉണങ്ങി വരളാന്‍ തുടങ്ങ്യിരുന്നു..
എങ്കിലും..
മോതിര വിരലില്‍ പിരിച്ചുകൂട്ടിഅനിഞ്ഞ ദര്ഭയുടെ അഗ്രത്തില്‍ നിന്നും രണ്ടു മൂന്ന് തുള്ളി നീര് ഇറ്റുവീണു
...ഇ ആണ്ടു മുഴുവന്‍ നിന്റെ പരേതആത്മാവിനു ആത്മ ശാന്തി പകരുവാന്‍ ....

ഇറ്റു വീണ ആ നീര് എന്റെ കണ്ണ്നീര്‍ ആയിരുന്നുഒ?


അറിയില്ല....

N . B :നിന്റെ മരണവിവരം നിന്നെ യഥാസമയം അറിയിക്കുവാന്‍ വിട്ടു പോയിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു..

എന്ന്,
ദുഖാര്തയായ
ഒരു അപരിചിത....



Monday, October 17, 2011

betrayal.....

Your words haunts me...
Haunts as if I were in darkness..
Never I could save you...
But ever i could forget you....

Why it happened between us..?
Those who never hide anything in between..?
Your words still haunts me.....
"You...too... Brutus????

കടലിനു...

എന്നു മുതലാണ്‌ ഞാന്‍ നിന്നിലേക് ഒഴുകി തുടങ്ങിയതെന്നറിയില്ല ...എന്നും നീ ഇരമ്ബിക്കൊന്ടെയിരുന്നു....ഇടയ്ക്കു
ക്ഷോഭിച്ചു. ഇടയ്ക് ശാന്തമായി...അങ്ങനെ... അങ്ങനെ...
അതായിരുന്നു നിന്റെ പ്രകൃതം ....എല്ലാത്തിനും ഒരു അവസാനമുന്ടെന്നു ഞാനും വിശ്വസിച്ചിരുന്നു...
എവിടെയോ പിരന്നപോഴും ആരുടെയൊക്കെയോ കണ്ണീര്‍ ഒപ്പി കടന്നു പോയപ്പോഴും ഞാന്‍ അറിഞ്ഞിരുന്നില്ല....
ഞാന്‍ നിനിഎക് എത്തിപ്പെടാന്‍ കൊതിച്ചു കുതിക്കുമെന്നു..
ചിലപ്പോഴൊക്കെ ഞാന്‍ ആരുടെയൊക്കെയോ കണ്ണീരായും മാറി.
തീരങ്ങളുടെ ലാളന ഏറ്റു കുതിക്കുകയായിരുന്നു ഞാന്‍.
മഴ എന്നില്‍ നിറഞ്ഞു പെയ്തിരുന്നപോഴൊക്കെ നിന്നില്‍ പെയ്യുന്ന മഴയെ കുറിച്ചായിരുന്നു എന്റെ ചിന്തകള്‍ മുഴുവന്‍..
തീരത്തെ എപ്പോഴും തലോടിക്കൊണ്ടിരുന്ന
നിന്നോടെനിക്ക് പരിഭവമായിരുന്നു..
ഒരു പക്ഷെ നിന്നോടുള്ള പ്രണയം ആവും നിന്നിലേക് ഒഴുകാന്‍ എന്നെ പ്രേരിപിച്ചതും....
പക്ഷെ....
ഇ വേനല്‍ എന്നി എന്തോ മാറ്റങ്ങള്‍ വരുത്താന്‍ എത്തിയതാനെന്നു തോന്നുന്നു...നീണ്ട ഈ വേനല്‍ ഒരു പക്ഷെ എന്നെ നിന്നില്‍ നിന്നും അകട്ടിയെക്കും ...എന്നിലെ ഒഴുക്ക് എന്നെക്കുമായി നിലചെക്കും...
നിന്നിലെക്കെതുവാന്‍ അല്ലെങ്കില്‍ പിന്നെ ഞാന്‍ എന്തിനായി ഒഴുകാനം?ഒഴുക്ക് നിലച്ചു മരണത്തിനു കീഴടങ്ങ്യെക്കും ഞാന്‍ ...എന്റെ അടിതട്ടുകള്‍ ദൃശ്യമായേക്കും..വരണ്ടതും ഉണങ്ഗ്യതും ആയ എന്റെ ഉള്ളറകള്‍ കണ്ടു തീരങ്ങള്‍ ഊറി ചിരിക്കും.. ചുറ്റും കൂടി പരിഹാസാങ്ങള്‍ എന്റെ നേര്‍ക്ക്‌ വലിച്ചെറിയും..
ശോഷിച്ചു ഒഴുക്ക് നിലച്ചാലും , തിരയടങ്ങാത്ത നിന്നെ പറ്റിയാവും എന്റെ ചിന്തകള്‍..
നിന്നിലേക് ഒഴുകിയിരുന്ന നാളുകളിലും എന്റെ അടിയൊഴുക്കുകള്‍ ആരെയും ഞാന്‍ അറിയിച്ചിരുന്നില്ല..
ചന്നം പിന്നം , കുസൃതി കാട്ടി , ചിലച്ചു, ശാന്തമായി ഒഴുകുമ്പോഴും
എന്റെ അടിയൊഴുക്കുകള്‍ ഏന്റെ ഉള്ളതെ പൊള്ളിക്കുകയായിരുന്നു..നീ എന്നെ മാടി വിളിക്കുമെന്ന് ഈ വേനലിന് മുന്പ് വരെയും ഞാന്‍ പ്രതീക്ഷിച്ചിരുന്നു... പക്ഷെ എപ്പോള്‍ എന്നെ പൊള്ളിക്കുന്നത് തിരിച്ചരിവുകലാണ്..
നിന്നിലേക് ഒഴുകി എത്തിയ അസന്ഖ്യം പുഴകളില്‍ ഒന്ന് മാത്രമായിരുന്നു ഞാന്‍ എന്ന തിരിച്ചറിവ്..
ഇനി എപ്പോള്‍ ഞാന്‍ കാക്കുന്നത് മഴയെ മാത്രമാണ്..
എന്നില്‍ കുളിരായി പെയ്തൊഴിയാന്‍ മഴക്ക മാത്രമേ കഴിയു..
ഒരു രാത്രിമാഴക്കായി കാക്കുകയാണ് ഞാന്‍..
എന്നെ നിന്നിലേക്
എത്തിക്കാന്‍ ഒരു മഴക് മാത്രമേ കഴിയു..
ഈ വേനലില്‍ കുളിരായി എത്തിയേക്കാവുന്ന ഒരു 'വേനല്‍ മഴ'.. ആയുസ്സ് തിട്ടപെടുതാനാവാത്ത ഒരു വേനല്‍ മഴ...
നിന്നിലേക് എത്തി നിന്റെ ഉപ്പുരസമോക്കെയും ഞാന്‍ സ്വയം ഏറ്റു എടുത്തേനെ..അതൊക്കെയും എന്റെത് ആകി മാറ്റി നിനക്ക് ഒരു പുനര്‍ജ്ജന്മം നല്‍കാന്‍ ശ്രമിച്ചേനെ...
നിന്റെ ഇരമ്ബളികളില്‍ ഞാന്‍ പുഞ്ചിരിചെനെ..

ഇനി..
നിന്നിലേക് എത്തുന്ന മറ്റു പുഴകളെ നീ ലാളിക്കുക.. അവയില്‍ ഒന്നായി ഞാന്‍ ഉണ്ടാവില്ല..
നീയും നിസ്സഹായനായി നില്‍ക്കുകയാണ്...
പരാതികളും പരിഭവങ്ങളും ഇല്ല നിന്നോടെന്നിക്ക് ....നിഇനെ പ്രനയിക്കുനത് കൊണ്ട് ഞാന്‍ ഇനിയും ഒഴുകും...ഈ വേനല്‍ എന്നിലെ ജീവന്‍ അപഹരിക്കും വരെയും..
പിന്നെ മഴയെ കാത്തു മണ്ണിനടിയില്‍ മരഞ്ഞിരിക്കുകയാവും ഞാന്‍ ....പെയ്യില്ല യെന്നു ഉറപുന്ടെങ്കിലും വെറുതെ..











Sunday, October 2, 2011

അന്നും.....
എന്‍റെ കാല്‍പെരുമാറ്റം നീ
കേട്ടിരുന്നില്ല.........

എന്‍റെ നൊമ്പരങ്ങള്‍ നീ
...
കണ്ടിരുന്നില്ല....

എന്‍റെ മിഴിനീര്‍ നീ
രുചിച്ചിരുന്നില്ല...

എന്‍റെ ഗന്ധം നീ
ശ്വസിച്ചിരുന്നില്ല....

എന്‍റെ ഹൃദയത്തെ നീ
സ്പര്ശിച്ചിരുന്നില്ല..

കാരണം..

അന്നും...

നിന്നില്‍...

ഞാനുണ്ടായിരുന്നില്ലാ...
The TRUST on you has gone RUST..
I had TRUST on you,when the REST had any..
U may change RUST into TRUST by adding just a single 'T'..
but u cant make me TRUST you again..coz..am not like the REST..

Tuesday, May 3, 2011

yakshi....

പാലേമല്‍ തറച്ച പാനിക്കുംഒരു ദിനം കാകുവനുണ്ടായിരിക്കാം...?യക്ഷിയോ മറുതയോ ച്ചുടലയോവിളിപ്പേരുകള്‍ പലതും അവള്‍ക്കുണ്ടാകാം..?
പാനി തന്‍ അഗ്രട്ടിലെക് ആവഹിക്കപെട്ടപോള്‍,അന്നവള്‍ വിമ്മിട്ടപെട്ടിടുണ്ടാവാം..?
ഹൃദയത്തിലേക്ക് തറഞ്ഞു കയറിയ ഇരുംബ്ബിന്റെ രുചി അവളുടെ മനം മടുപിചിട്ടുണ്ടാവാം..?
ചുറ്റും നിറയുന്ന വിരസമായ മൌനവും ,അവളെ തളര്തി ഉലചിട്ടുണ്ടാവാം..?
ക്ഷനികമായി വന്നു കടന്നു പോയൊരാ സ്വപ്നവും അവളെ ഭ്രാമിപിചിട്ടുണ്ടാവാം..?
അകല്‍ച്ചയില്‍ വിതുമ്പുന്ന തേങ്ങലുകളും അവളുടെ മിഴികളെ ഈറന്‍ അനിയിചിട്ടുണ്ടാവാം..?
ചുറ്റും നിറഞ്ഞ മന്ത്രോചാരനങ്ങളെ അവള്‍ ഉള്ളില്‍ ഭയപെടുന്നുണ്ടാവാം..?
വാചാലമാവുന്ന മൌനതെയവല്‍ആശങ്കയോടെ ഉറ്റു നോക്കുന്നുണ്ടാവാം..?
പാനി പിളര്തവല്‍ മടങ്ങുന്നതിനായിആരോ ഒരാള്‍ കാത്ത് നില്‍പ്പുണ്ടാവാം..?
കാത്തു നില്‍ക്കുവാന്‍ ആളുണ്ട്ടെന്നതും ഒരു പക്ഷെ അവളുടെ ജല്പനങ്ങള്‍ മാത്രവും ആവാം..?
ഞെട്ടലോടെ ആവാം ഓര്‍ക്കുക എങ്കിലും അവള്‍ക് ഭയക്കുവാനിലാതത് മരണത്തെ മാത്രവും ആവാം..?