'വൈറസ് 'പരത്തുന്നവള്‍ എന്ന പഴി കേട്ട് മടുത്തിരിക്കുന്നു ഇവള്....
ചലിക്കാത്ത ഹൃദയവും ചലിക്കുന്ന ശരീരവും ഉള്ള ഭീമന്മാരുടെ ആസക്തിക്ക് കീഴപെടുന്നവള്....
സ്നേഹം ,എവിടെയെങ്കിലും തന്നെ കാത്ത് നില്കുന്നുണ്ടാവുമെന്നു നിനച്ചു ഹൃദയത്തില്‍ മജ്ജയും ലജ്ജയും പേറി സഞ്ചരിക്കുനവള്...
പറിച്ചു നടപെടുന്നഓരോ തവണയും തിരസ്കരിക്കപെടുന്ന സ്നേഹത്തിനു മുന്നില്‍ ഉള്ളരിയാതെ വിതുംബുന്നവള്..... ...
ലജ്ജയ്ക്ക് വില പറഞ്ഞു മജ്ജയുമായി കടന്നു കളയുന്ന ഭീമന്മാരുടെ, സന്താനമാണ് ഓരോ വൈറസും എന്ന് തിരിച്ചരിഞ്ഞവള്‍......
വാത്സല്യം തുളുമ്പുന്ന ഹൃദയമുള്ളവള്‍ എങ്കിലും..;
നിര്‍വൃതി അടയാന്‍ വിധി ഇല്ലാത്തവള്‍...
ഇവള്...
'ആന്റി വൈറസ്' ധരിച്ച ഭീമന്മാരെ പുച്ഛത്തോടെ പ്രാപിക്കാന്‍ ഒരുംബെട്ടവള്......
ഇവള്....
'പെണ് ഡ്രൈവ്'.....
ആശംസകള്‍....... ബ്ലോഗില്‍ പുതിയ പോസ്റ്റ് ..... സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്......... വായിക്കണേ.......
ReplyDeleteAbhivaadyangal !
ReplyDelete