എന്നു മുതലാണ് ഞാന്‍ നിന്നിലേക് ഒഴുകി തുടങ്ങിയതെന്നറിയില്ല ...എന്നും നീ ഇരമ്ബിക്കൊന്ടെയിരുന്നു....ഇടയ്ക്കു
ക്ഷോഭിച്ചു. ഇടയ്ക് ശാന്തമായി...അങ്ങനെ... അങ്ങനെ...
അതായിരുന്നു നിന്റെ പ്രകൃതം ....എല്ലാത്തിനും ഒരു അവസാനമുന്ടെന്നു ഞാനും വിശ്വസിച്ചിരുന്നു...
എവിടെയോ പിരന്നപോഴും ആരുടെയൊക്കെയോ കണ്ണീര് ഒപ്പി കടന്നു പോയപ്പോഴും ഞാന്‍ അറിഞ്ഞിരുന്നില്ല....
ഞാന്‍ നിനിഎക് എത്തിപ്പെടാന്‍ കൊതിച്ചു കുതിക്കുമെന്നു..
ചിലപ്പോഴൊക്കെ ഞാന്‍ ആരുടെയൊക്കെയോ കണ്ണീരായും മാറി.
തീരങ്ങളുടെ ലാളന ഏറ്റു കുതിക്കുകയായിരുന്നു ഞാന്‍.
മഴ എന്നില്‍ നിറഞ്ഞു പെയ്തിരുന്നപോഴൊക്കെ നിന്നില്‍ പെയ്യുന്ന മഴയെ കുറിച്ചായിരുന്നു എന്റെ ചിന്തകള്‍ മുഴുവന്‍..
തീരത്തെ എപ്പോഴും തലോടിക്കൊണ്ടിരുന്ന
നിന്നോടെനിക്ക് പരിഭവമായിരുന്നു..
ഒരു പക്ഷെ നിന്നോടുള്ള പ്രണയം ആവും നിന്നിലേക് ഒഴുകാന്‍ എന്നെ പ്രേരിപിച്ചതും....
പക്ഷെ....
ഇ വേനല്‍ എന്നി എന്തോ മാറ്റങ്ങള്‍ വരുത്താന്‍ എത്തിയതാനെന്നു തോന്നുന്നു...നീണ്ട ഈ വേനല്‍ ഒരു പക്ഷെ എന്നെ നിന്നില്‍ നിന്നും അകട്ടിയെക്കും ...എന്നിലെ ഒഴുക്ക് എന്നെക്കുമായി നിലചെക്കും...
നിന്നിലെക്കെതുവാന് അല്ലെങ്കില്‍ പിന്നെ ഞാന്‍ എന്തിനായി ഒഴുകാനം?ഒഴുക്ക് നിലച്ചു മരണത്തിനു കീഴടങ്ങ്യെക്കും ഞാന്‍ ...എന്റെ അടിതട്ടുകള്‍ ദൃശ്യമായേക്കും..വരണ്ടതും ഉണങ്ഗ്യതും ആയ എന്റെ ഉള്ളറകള്‍ കണ്ടു തീരങ്ങള്‍ ഊറി ചിരിക്കും.. ചുറ്റും കൂടി പരിഹാസാങ്ങള് എന്റെ നേര്‍ക്ക് വലിച്ചെറിയും..
ശോഷിച്ചു ഒഴുക്ക് നിലച്ചാലും , തിരയടങ്ങാത്ത നിന്നെ പറ്റിയാവും എന്റെ ചിന്തകള്‍..
നിന്നിലേക് ഒഴുകിയിരുന്ന നാളുകളിലും എന്റെ അടിയൊഴുക്കുകള്‍ ആരെയും ഞാന്‍ അറിയിച്ചിരുന്നില്ല..
ചന്നം പിന്നം , കുസൃതി കാട്ടി , ചിലച്ചു, ശാന്തമായി ഒഴുകുമ്പോഴും
എന്റെ അടിയൊഴുക്കുകള്‍ ഏന്റെ ഉള്ളതെ പൊള്ളിക്കുകയായിരുന്നു..നീ എന്നെ മാടി വിളിക്കുമെന്ന് ഈ വേനലിന് മുന്‍പ് വരെയും ഞാന്‍ പ്രതീക്ഷിച്ചിരുന്നു... പക്ഷെ എപ്പോള്‍ എന്നെ പൊള്ളിക്കുന്നത് തിരിച്ചരിവുകലാണ്..
നിന്നിലേക് ഒഴുകി എത്തിയ അസന്ഖ്യം പുഴകളില്‍ ഒന്ന് മാത്രമായിരുന്നു ഞാന്‍ എന്ന തിരിച്ചറിവ്..
ഇനി എപ്പോള്‍ ഞാന്‍ കാക്കുന്നത് മഴയെ മാത്രമാണ്..
എന്നില്‍ കുളിരായി പെയ്തൊഴിയാന്‍ മഴക്ക മാത്രമേ കഴിയു..
ഒരു രാത്രിമാഴക്കായി കാക്കുകയാണ് ഞാന്‍..
എന്നെ നിന്നിലേക്
എത്തിക്കാന്‍ ഒരു മഴക് മാത്രമേ കഴിയു..
ഈ വേനലില്‍ കുളിരായി എത്തിയേക്കാവുന്ന ഒരു 'വേനല്‍ മഴ'.. ആയുസ്സ് തിട്ടപെടുതാനാവാത്ത ഒരു വേനല്‍ മഴ...
നിന്നിലേക് എത്തി നിന്റെ ഉപ്പുരസമോക്കെയും ഞാന്‍ സ്വയം ഏറ്റു എടുത്തേനെ..അതൊക്കെയും എന്റെത് ആകി മാറ്റി നിനക്ക് ഒരു പുനര്‍ജ്ജന്മം നല്കാന് ശ്രമിച്ചേനെ...
നിന്റെ ഇരമ്ബളികളില് ഞാന്‍ പുഞ്ചിരിചെനെ..
ഇനി..
നിന്നിലേക് എത്തുന്ന മറ്റു പുഴകളെ നീ ലാളിക്കുക.. അവയില്‍ ഒന്നായി ഞാന്‍ ഉണ്ടാവില്ല..
നീയും നിസ്സഹായനായി നില്‍ക്കുകയാണ്...
പരാതികളും പരിഭവങ്ങളും ഇല്ല നിന്നോടെന്നിക്ക് ....നിഇനെ പ്രനയിക്കുനത് കൊണ്ട് ഞാന്‍ ഇനിയും ഒഴുകും...ഈ വേനല്‍ എന്നിലെ ജീവന് അപഹരിക്കും വരെയും..
പിന്നെ മഴയെ കാത്തു മണ്ണിനടിയില്‍ മരഞ്ഞിരിക്കുകയാവും ഞാന്‍ ....പെയ്യില്ല യെന്നു ഉറപുന്ടെങ്കിലും വെറുതെ..
സകലതും എവിടെയെങ്കിലും അവസാനിക്കാറുണ്ട്.. പുഴ ഒഴുകി കടലില്‍ ചെന്നേ തീരു... നീരുറവ വറ്റി ഒഴുക്ക് നിലച്ചാലും പുഴയക്ക് ഒഴുകിയേ മതിയാകു, പുഴയുടെ മനസ് അങ്ങനെയാണ്....
ReplyDelete(ഒന്നിനുമുള്ള മറുപടിയല്ല ഈ ബ്ലോഗെന്നും പ്രതികരണമെന്നും വ്യഥാ പറയാം....)
സ്നേഹത്തിന്റെ അടിയൊഴുക്കുകൾ,
ReplyDeleteഎന്നും സ്നേഹത്തിലേയ്ക്ക് !