Tuesday, October 18, 2011

എത്രയും പ്രിയപ്പെട്ട എന്റെ പരേതനു...

എത്രയും പ്രിയപ്പെട്ട എന്റെ പരേതനു...
ഇന്നലെ എന്റെ ഉള്ളില്‍ നിന്റെ...നിന്റെ ഓര്‍മകളുടെ ശവദാഹം ആയിരുന്നു....നിന്റെ ആ മരണത്തിന്റെ ആലസ്യതിലായിരുന്നതിനാലാവാം...,എപ്പോഴാണ് നീ എന്നെ വേര്‍പെട്ടു അകന്നത് എന്ന് അറിയില്ലാ..
നിന്റെത് തികച്ചുമൊരു സുഖമരണം തന്നെ ആയിരുന്നു... അസുഖം ബാധിച്ചത് എനിക്കും പിന്നെ നിന്നെ സ്നേഹിച്ചിരുന്ന മറ്റു പല ഹൃദയങ്ങല്കുമായിരുന്നുവല്ലോ...? ഈ വരുന്ന അമാവസിയിലാണ് നിന്റെ സഞ്ചയനം...
നിന്റെ ഓര്‍മ്മകള്‍ ഒരു പിടി ചാരമായി മാറിയെങ്കിലും...
കത്തിയമാരാതെ അവശേഷിക്കുന്നവയെ കൂടി അന്ന് ഞാന്‍ പുരംതള്ളും..ഒരു ചെറിയ കുടത്തിന്റെ മണ്‍ഭിത്തിയുടെ സംരക്ഷണത്തില്‍ നിന്നെ കടലിലേക്ക് ഞാന്‍ ഇറക്കി വിടും.. ചുവന്ന പട്ടിന്റെ മേല്‍കൂര എന്നും നിന്നെ നിന്നെ സംരക്ഷിക്കുന്നുണ്ടാവും..
ഓളങ്ങളുടെ ലാളന ഏറ്റു നീ എങ്ങനെ ഒഴുകി അകലും..
പിണ്ടി അടിയന്തിരത്തിന് നിനക്കുള്ള 'മോക്ഷക്രിയകള്‍'
എന്റെ ഉള്ളില്‍ അരങ്ങേറും..
പക്ഷെ ഒരു സംശയം..?????
നിനക്ക് എന്നില്‍ നിന്നോ , അതോ എനിക്ക് നിന്നില്‍ നിന്നുമോ..? ആര്‍ക്കു ആരില്‍ നിന്നുമായിരുന്നു മോക്ഷം
നേടെണ്ടിയിരുന്നത്...?ആണ്ടു തോറും ബലി കാക്കയായി നിന്റെ ഓര്‍മ്മകള്‍ വീണ്ടും എന്നെ കൊതി പറിക്കുവാന്‍ എത്തും ...എന്നിട്ടും ...വീണ്ടും നിന്റെ ഓര്‍മ്മകള്‍ എന്നെ വേട്ടയാടുമെങ്കില്‍ ഒരു ആണിയിലോ, ഒരു മന്ത്രവാദ ചരടിലോ ബന്ധിച് ഒതുക്കും നിന്നെ ഞാന്‍ ...പിന്നെ നിന്റെത് എന്ന് പറയുവാന്‍ എന്റെ പക്കല്‍ ആകെയുള്ള ആ നിറം മങ്ങിയ ചിത്രത്തില്‍ ഒരു മാല ചാര്‍ത്തും ...പിന്നെ.. നീ ഇരുട്ടില്‍ ആണ്ടു പോവാതിരിക്കാന്‍ ചുവട്ടില ഒരു തിരി വെളിച്ചവും..
ദര്ഭയില്‍ പറ്റികൂടിയ എള്ളും പൂവും ഉണങ്ങി വരളാന്‍ തുടങ്ങ്യിരുന്നു..
എങ്കിലും..
മോതിര വിരലില്‍ പിരിച്ചുകൂട്ടിഅനിഞ്ഞ ദര്ഭയുടെ അഗ്രത്തില്‍ നിന്നും രണ്ടു മൂന്ന് തുള്ളി നീര് ഇറ്റുവീണു
...ഇ ആണ്ടു മുഴുവന്‍ നിന്റെ പരേതആത്മാവിനു ആത്മ ശാന്തി പകരുവാന്‍ ....

ഇറ്റു വീണ ആ നീര് എന്റെ കണ്ണ്നീര്‍ ആയിരുന്നുഒ?


അറിയില്ല....

N . B :നിന്റെ മരണവിവരം നിന്നെ യഥാസമയം അറിയിക്കുവാന്‍ വിട്ടു പോയിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു..

എന്ന്,
ദുഖാര്തയായ
ഒരു അപരിചിത....



6 comments:

  1. ബലി കാക്കയുടെ വരവ് അസ്സലായിട്ടുണ്ടല്ലോ....

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. മരണത്തിനപ്പുറം വെട്ടി തിളങ്ങുന്ന നക്ഷത്രമായി പുതിയജീവിതമുണ്ടെന്നും അതിന് കാത്തിരിപ്പിന്‍റെ സൗന്ദര്യമുണ്ടെന്നും തിരിച്ചറിയുക, ആ തിരിച്ചറിവ് നല്‍കുക വല്ലാത്ത അനുഭൂതിയാണ്.
    പരേതനു ബലിക്കാക്കയിലൂടെ ഭക്ഷണം നല്‍കാമെന്നും അതിലൂടെ മോക്ഷം സമ്മാനിക്കാമെന്നും വിശ്വസിക്കാം....
    നല്ല നക്ഷത്രമായി പരേതന്‍ മാനത്ത് ഉദിക്കുമെങ്കില്‍, വീണ്ടും കാണാം...

    ReplyDelete
  4. നല്ല നക്ഷത്രമായി പരേതന്‍ മാനത്ത് ഉദിക്കുമെങ്കില്‍????????????????????

    ReplyDelete
  5. manja, i thonk i got ur point !! any ways good one..do page breaks, that will bring beauty to the page.

    ReplyDelete
  6. എനിക്കത്ത്യാവശ്യമായിട്ടൊന്നു മരിക്കാൻ തോന്നുന്നൂ ! :)

    ReplyDelete