പരിസ്ഥിതി ദിനത്തിൽ മാത്രം നമുടെ നേതാക്കൾ നടുന്ന മരത്തൈകൾ ഉണ്ട്.വന്മരങ്ങൾ ആകുവാനാവാതെ , അടുത്ത പരിസ്ഥിതി ദിനം എത്തും മുന്പ് തന്നെ പിഴുതെറിയപ്പെടുന്ന ജീവനുകൾ.
എന്നാൽ ഇത്തവണത്തെ പരിസ്ഥിതി ദിനത്തിൽ ,മലയാള കലാസ്വാദകരുടെ മനസ്സിൽ കാഴ്ചയുടെയും ശബ്ദത്തിന്റെയും ' വിസ്മയ മരം' നട്ടിരിക്കുകയാണ് സജിൻ ബാബു എന്ന ഈ ചെറുപ്പക്കാരൻ.
അസ്തമയം വരെ സംവദിക്കുന്ന വിഷയത്തിന്റെ കാലിക പ്രസക്തി, ആഖ്യാനത്തിന്റെ പുതുമ, ദൃശ്യമികവിന്റെ പൂർണ്ണത . അസ്തമയം വരെ വ്യത്യസ്തമാകുന്നത് ചിന്ത്രത്ത്തിന്റെ ഇങ്ങനെ ഓരോ അണുവും കീറി മുറിച്ച് പരിശോധിക്കുമ്പോഴാണ്. സിനിമയ്ക്ക് പതിവ് ഫോർമുലകൾ ഒന്നും തന്നെ ഇല്ലെന്നും ,ചിത്രത്തിന്റെ രസക്കൂട്ട് അത് ഗ്രഹിക്കുന്ന കാഴ്ചക്കാരന്റെ അവബോധത്തിലാണെന്നും ചിത്രം ഓർമ്മിപ്പിക്കുന്നു.
കാർത്തിക് മുത്തു കുമാറിന്റെ ഛായാഗ്രഹണവും കാർത് തിക് ജോഗേഷിന്റെ എഡിറ്റിംഗും എൻ.ഹരി കുമാറിന്റെ ശബ്ദമിശ്രണവും എടുത്തുപറയേണ്ട പ്രത്യേകതകളാണ്. സമാന്തര സിനിമയ്ക്ക് സാമ്പത്തിക അടിത്തറ നൽകിയ, സഹനിർമ്മാതാക്കളായ എം.പി . ഷീജയും എൽ. ഗീതയും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.
ചിത്രത്തിന്റെ രാഷ്ട്രീയം ഒരേ സമയം ലളിതവും അത്ര കണ്ടു തന്നെ സങ്കീർണവും ആണെന്നു തോന്നിയാലും അത്ഭുപ്പെടാനില്ല.തീയറ്റർ സ്ക്രീനിന്റെ നേർത്ത അതിരിനപ്പുറത്ത് പേരുകൾ ഇല്ലാത്ത കഥാപാത്രങ്ങൾ നമ്മൾ ഓരോരുതരുമായി മാറുന്നു.ആഴമുള്ള ചിന്തകൾ സമ്മാനിക്കുന്ന ഷോട്ടുകൾ.
മതം-മനുഷ്യൻ,-പ്രകൃതി,-ലൈംഗീകത ഇവയൊക്കെ കൂടിച്ചേരുന്ന, സങ്കീർണതകൾ നിറഞ്ഞ മനുഷ്യജീവിതം.
കണ്ടിറങ്ങിയിട്ടും ചിന്തയിൽ വീണ്ടും തളിരിടുന്നു;'അസ്തമയം വരെ' !!


ആഴമുള്ള ചിന്തകൾ സമ്മാനിക്കുന്ന ഷോട്ടുകൾ.
ReplyDelete