മരണം സത്യമാണെന്ന് അയാൾ തിരിച്ചറിഞ്ഞത് അവൾ മരിച്ചപ്പോഴായിരുന്നു.
അവളെ സ്നേഹിച്ചിരുന്നു എന്ന് പറയുന്നതിനേക്കാൾ , അവൾ അയാളിൽ ജീവിച്ചിരുന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി .
ഈ ലോകത്ത് നിന്നും മറ്റേതോ ലോകത്തേക്ക് അവൾ പോയെന്നു അയാള് ആശ്വസിച്ചു.അവൻ അവളുടെ സ്വപ്നത്തിലും അവൾ അവന്റെ സ്വപ്നങ്ങളിലും മാറി മാറി പ്രത്യക്ഷപ്പെട്ടു.
താൻ മരിക്കുകയല്ല ജനിക്കുകയാണ് ചെയ്തതെന്ന് അവൾ അവനോട പറഞ്ഞു.മരിച്ചാണ് താനിവിടെ എത്രയും നാൾ കഴിഞ്ഞിരുന്നതെന്നും, താനിപ്പോൾ മറ്റൊരിടത്ത്,ഭൂമിയിൽ അല്ലാത്ത ഒരിടത്ത് ജനിച്ചുവെന്നും പറഞ്ഞു....
താൻ ആണ് മരിച്ചവൻ എന്ന് അവൻ അപ്പോൾ തിരിച്ചറിഞ്ഞു.
മരണത്തിന്റെ അർത്ഥo അവനും അവള്ക്കും വെവ്വേറെ ആയിരുന്നു.....ജനനത്തിന്റെയും......
അവൾ മരിച്ചു ജീവിച്ചു... ജീവിച്ചു മരിച്ചു....!!!

ജനനമരണ വിശേഷണങ്ങളുടെ അര്ഥം വറ്റിച്ചു കളയുന്ന വരികൾ !
ReplyDelete