കുടുംബ കല്ലറയിലെ ആറടി മണ്ണില്‍,
അവള് അവനോടൊട്ടി കിടന്നു.
ചെമ്പകത്തിന്റെ മാദകഗന്ധമാണവളുടെ
മുടിക്കെന്നു പ്രേമപൂര്‍വ്വം പുലമ്പിയയാളുടെ,
നാസികയില്‍ അവളുടെ മുടി നാരിഴകള്‍ അഴിഞ്ഞുകിടന്നു...
അവളുടെ അരക്കെട്ട് ചുറ്റിപ്പിടിച്ച്, ചെവിയില്‍ ചുംബിച്ചിരുന്ന അയാളുടെ ,
വിരലുകള്‍ മാത്രം ഭൂമിയില്‍ ആഴ്ന്നുകിടന്നു...
അവരഴുകിതുടങ്ങിയപ്പോളവളുടെ ഹൃദയം
അയാളുടേതിനോട് പറ്റിച്ചേര്‍ന്നു..
കാലങ്ങള്‍ക്കപ്പുറം കല്ലറയിലെത്തുന്ന മകനെയൂട്ടാന്,
അവളുടെ സ്തനങ്ങള്‍ വറ്റാത്ത ഉറവയുമായി കാത്തുകിടന്നു...
അവര്‍ മരണത്തിലും ഒന്നിച്ചല്ലോയെന്നു അവരുടെ
സ്നേഹിതര്‍ പരസ്പരം പറഞ്ഞാശ്വസിച്ചു..
അപകടമരണത്തിനു തൊട്ടുമുന്പവര് സമര്‍പ്പിച്ച ,
'സംയുക്ത വിവാഹ മോചന ഹര്‍ജി' മാത്രം ,
കുടുംബ കോടതിയില്‍ തന്റെയൂഴം കാത്തൊറ്റയ്ക്ക് കിടന്നു....
കുടുംബ കല്ലറ (2013 )

Ishtamaayi, aa O.Henry Twist !
ReplyDeleteithoru kalika prasakthiyarchicha kavithayanu manjari oru living together themene avahelanam asalayitund
ReplyDelete